Posted On
date_range Updated On
date_range ഭൂകമ്പബാധിതർക്കായി കെ.കെ.ഐ.സി. റിലീഫ് ശേഖരണം
കുവൈത്ത് സിറ്റി: തുർക്കിയയിലും സിറിയയിലും ഭൂകമ്പത്താൽ ദുരിതമനുഭവിക്കുന്നവർക്കായി റിലീഫ് സംഘടിപ്പിക്കാൻ തീരുമാനിച്ചതായി കേരള ഇസ്ലാഹി സെന്റർ അറിയിച്ചു. പാർപ്പിടവും ജീവനോപാധികളും ജീവിതസാമഗ്രികളും നഷ്ടപ്പെട്ടതിനുപുറമെ പരിക്കും തണുപ്പും വിശപ്പും കൊണ്ട് കഷ്ടപ്പെടുന്ന ദുരിതബാധിതർക്ക് കഴിയുന്ന സഹായമെത്തിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് സംഘടന ഓർമപ്പെടുത്തി. സഹായം ശേഖരിച്ച് ജംഇയ്യത്ത് ഇഹ്യാഉത്തുറാസ് അൽ ഇസ്ലാമിയുമായി സഹകരിച്ച് ദുരിത മേഖലകളിൽ എത്തിക്കാനാണ് പദ്ധതി. ഫോൺ: 97557018, 66977038, 99392791.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.