ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജ്പാക്) സംഘടിപ്പിക്കുന്ന കിഴക്കിന്റെ വെനീസ് പൊന്നോണം 2023ന്റെ ഫ്ലെയർ പ്രകാശനം ചെയ്യുന്നു
കിഴക്കിന്റെ വെനീസ് പൊന്നോണം 2023; ഫ്ലെയർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ (അജ്പാക്) സംഘടിപ്പിക്കുന്ന കിഴക്കിന്റെ വെനീസ് പൊന്നോണം 2023ന്റെ ഫ്ലെയർ പ്രകാശനം ചെയ്തു. പ്രസിഡൻറ് ബിനോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ കൂടിയ യോഗത്തിൽ അഡ്വൈസറി ബോർഡ് അംഗം ജോൺ തോമസ് അജ്പാക് പ്രസിഡൻറ് ബിനോയ് ചന്ദ്രനും ചെയർമാൻ രാജീവ് നടുവിലേമുറിക്കും ഫ്ലെയർ നൽകി പ്രകാശനം നിർവഹിച്ചു.
രാജീവ് നടുവിലേമുറി, മാത്യു ചെന്നിത്തല, മനോജ് പരിമണം, ഹനാൻ ഷാൻ, അനിൽ വള്ളികുന്നം, ജി.എസ്. പിള്ള, രാഹുൽ ദേവ്, ഷംസു താമരക്കുളം, കൊച്ചുമോൻ പള്ളിക്കൽ, ലിബു പായിപ്പാടൻ, പ്രജീഷ് മാത്യു എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഫുഡ് കൂപ്പണിന്റെ ആദ്യ വില്പന അജ്പാക് പ്രോഗ്രാം ജനറൽ കൺവീനർ മനോജ് പരിമണം, പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംസു താമരക്കുളത്തിന് നൽകി ഉദ്ഘാടനം ചെയ്തു.
ശശി വലിയകുളങ്ങര, ഫിനോ മാത്യു, ജോമോൻ ജോൺ ചെന്നിത്തല, എം.എസ്. ബാബുരാജ്, ഷാജി ഐപ്, നന്ദു വെണ്മണി, സിഞ്ചു ഫ്രാൻസിസ്, അനീഷ്, ശരത് ചന്ദ്രൻ, സുനിത രവി, സുചിത്ര സജി, ജിത മനോജ്, അനിത അനിൽ, ഹൈബി ജോർജ് എന്നിവർ നേതൃത്വം നൽകി. അജ്പാക് ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും ജോ. ട്രഷറർ സുരേഷ് വരിക്കോലിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.