കെ.ഐ.ജി സാല്‍മിയ ഏരിയ പ്രവര്‍ത്തക സംഗമം

സാല്‍മിയ: കെ.ഐ.ജി സാല്‍മിയ ഏരിയ പ്രവര്‍ത്തക സംഗമം സാല്‍മിയ റഗദ് ബില്‍ഡിങ്ങില്‍ നടന്നു. ഹസനുല്‍ ബന്ന ഖുര്‍ആന്‍ ക്ളാസെടുത്തു. കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്‍റ് സുബൈര്‍ ആലുവ ആമുഖപ്രസംഗം നടത്തി.
കെ.ഐ.ജി ഏരിയ റിപ്പോര്‍ട്ട് സെക്രട്ടറി  ആസിഫും വി. ഖാലിദും യൂനിറ്റുകളുടെ താരതമ്യ റിപ്പോര്‍ട്ടുകള്‍ ആസിഫ് വി. ഖാലിദ്, അജ്മല്‍ എന്നിവരും യൂത്ത് ഇന്ത്യ റിപ്പോര്‍ട്ട് എന്‍.പി. മുനീറും ഐവ റിപ്പോര്‍ട്ട് ഷഫ്ന അഫ്സല്‍ ബാബുവും നിഷ ആസിഫും മള്‍ട്ടിമീഡിയ പ്രസന്‍േറഷന്‍ സഹായത്തോടെ അവതരിപ്പിച്ചു.
യൂനിറ്റ് പ്രസിഡന്‍റുമാരായ അബ്ദുല്‍ അസീസ് വണ്ടൂര്‍, ഷാജഹാന്‍, വി.എം. ഇസ്മായില്‍, നിസാര്‍ കെ. റഷീദ്, അമീര്‍ കാരണത്ത്, എന്‍.പി. മുനീര്‍ എന്നിവര്‍ സംസാരിച്ചു. കെ.ഐ.ജി ഈസ്റ്റ് മേഖല ജനറല്‍ സെക്രട്ടറി എ.സി. സാജിദ് യൂനിറ്റ് റിപ്പോര്‍ട്ടുകള്‍ അവലോകനം നടത്തി സംസാരിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷയില്‍ ഏരിയയില്‍നിന്ന് മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്തു. സമാപന പ്രസംഗവും പ്രാര്‍ഥനയും സുബൈര്‍ ആലുവ നിര്‍വഹിച്ചു. ഏരിയ പ്രസിഡന്‍റ് എം.എ. നവാസ് അധ്യക്ഷത വഹിക്കുകയും ഏരിയ സെക്രട്ടറി ആസിഫ് വി. ഖാലിദ് സ്വാഗതം പറയുകയും ചെയ്തു.

 

Tags:    
News Summary - kig-salmiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.