കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ‘മർഹബൻ യാ റമദാൻ’ പഠനക്ലാസിൽ നിയാസ് ഇസ്ലാഹി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ‘മർഹബൻ യാ റമദാൻ’ പഠന ക്ലാസ് സംഘടിപ്പിച്ചു. ഒരുമ ഹാളിൽ നടന്ന പഠനക്ലാസിൽ നിയാസ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നടത്തി. റമദാനിന്റെ ചൈതന്യത്തിന് മാറ്റ് കൂട്ടാനുതകും വിധം ഖുർആനുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹം ഓർമിപ്പിച്ചു. പ്രലോഭനങ്ങൾക്ക് വിധേയപ്പെടാതെ സൂഷ്മതയുടെ പാതയിൽ മുന്നേറാൻ റമദാനിൽ സാധിക്കട്ടെ എന്നും ആശംസിച്ചു. കുവൈത്ത്സിറ്റി ഏരിയ പ്രസിഡൻറ് നൗഫൽ അധ്യക്ഷത വഹിച്ചു.
‘മർഹബൻ യാ റമദാൻ’ പഠനക്ലാസ് സദസ്സ്
വൈസ് പ്രസിഡന്റ് യൂസുഫ് കണിയാപുരം സ്വാഗതം പറഞ്ഞു. ഉമർ ഫാറൂഖ് ഖിറാഅത്ത് നടത്തി. കെ.ഐ.ജി കേന്ദ്രതലത്തിൽ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിൽ സിറ്റി ഏരിയയിൽനിന്ന് വിജയികളായവർക്കുള്ള സമ്മാനവിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.