കെ.ഐ.ജി ഫർവാനിയ ‘ഈദ് ഫാമിലി പിക്നികിൽ’ അംഗങ്ങൾ
Posted On
date_range Updated On
date_range കെ.ഐ.ജി ഫർവാനിയ ‘ഈദ് ഫാമിലി പിക്നിക്’
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ നേതൃത്വത്തിൽ ഈദ് ദിനത്തിൽ സുലൈബിയ റിസോർട്ടിൽ ‘ഈദ് ഫാമിലി പിക്നിക്’ സംഘടിപ്പിച്ചു.
കെ.ഐ.ജി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി കേന്ദ്ര ട്രഷറർ പി.ടി. ശാഫി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി.ഹാഫിസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഷബീർ സ്വാഗതം പറഞ്ഞു.
ഇഹ്‌സാൻ ഫിറോസ് ഖുർആൻ പാരായണം നടത്തി. ഐസ് ബ്രേക്കിംഗ് സെഷൻ, ക്വിസ്, ഗാനമേള, എന്റർടൈൻമെന്റ് പരിപാടികൾ, കു ട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഗെയിമുകൾ എന്നിവ അരങ്ങേറി. രുചികരമായ വിഭവങ്ങളോടെ ഒരുക്കിയ തട്ടുകട പരിപാടിയുടെ പ്രധാന ആകർഷണമായി.
പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച വിവിധ കമ്മിറ്റികൾക്ക് ജവാദ്, അൽത്താഫ്, നയീം, അബ്ദുൽ വാഹിദ്, ഖലീൽ റഹ്മാൻ, ഹഷീബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.