‘ഡിജിറ്റൽ നിശ്ശബ്ദത’ക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.ഐ.ജി ഫർവാനിയ നടത്തിയ ഐക്യദാർഢ്യ സദസ്സിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ക്രൂരവംശഹത്യക്കും ആഗോള നിശ്ശബ്ദതക്കുമെതിരെ ലോകതലത്തിൽ നടക്കുന്ന ‘ഡിജിറ്റൽ നിശ്ശബ്ദത’ക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.ഐ.ജി ഫർവാനിയ. ഗസ്സക്കും ‘ഡിജിറ്റൽ നിശ്ശബ്ദത’ കാമ്പയിനും പിന്തുണയുമായി കെ.ഐ.ജി ഫർവാനിയ നേതൃത്വം ഐക്യദാർഢ്യ സദസ്സ് നടത്തി. ഏരിയ വൈസ് പ്രസിഡന്റ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാഫിസ് പാടൂർ വിഷയം അവതരിപ്പിച്ചു. ഖലീലുൽ റഹ്മാൻ നന്ദി രേഖപ്പെടുത്തി.
ഗസ്സക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂലൈ അഞ്ചു മുതൽ 12 വരെ രാത്രി ഒമ്പതിനും 9.30നുമിടയിൽ അരമണിക്കൂറാണ് ‘ഡിജിറ്റൽ നിശ്ശബ്ദത’ കാമ്പയിൻ. ഫോണുകളും കമ്പ്യൂട്ടറുകളും ഓഫാക്കിയും, സോഷ്യൽ മീഡിയ ഉപയോഗം ഒഴിവാക്കിയും, സന്ദേശങ്ങളും പോസ്റ്റുകളും, കമന്റും, ലൈക്കും ഒഴിവാക്കിയും ആപ്പുകൾ തുറക്കാതെയും ഈ കാമ്പയിനോട് സഹകരിക്കാൻ ഐക്യദാർഢ്യ സദസ്സ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.