കെ. അബ്ദുല്ല അരിയിലിന് കെ.ഐ.ജി ദാറുൽ ഖുർആൻ യൂനിറ്റ് നൽകിയ യാത്രയയപ്പ് 

കെ. അബ്ദുല്ല അരിയിലിന് കെ.ഐ.ജി ദാറുൽ ഖുർആൻ യാത്രയയപ്പ്

കുവൈത്ത് സിറ്റി: 44 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഖുർആൻ സ്റ്റഡി സെന്റർ പഠിതാവ് കെ. അബ്ദുല്ല അരിയിലിന് കേരള ഇസ്‍ലാമിക് ഗ്രൂപ്പ് ഫർവാനിയ ദാറുൽ ഖുർആൻ യൂനിറ്റ് യാത്രയയപ്പ് നൽകി. അനീസ് അബ്ദുസ്സലാം ഖുർആൻ ക്ലാസ് നടത്തി. കെ.ഐ.ജി കേന്ദ്ര ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, യൂനിറ്റ് പ്രസിഡന്റ് എ. മുസ്തഫ, സെക്രട്ടറി കെ.പി. യൂനുസ്, മുഹമ്മദ് അഷ്റഫ് കുരിക്കൽ, ജാബിർ അരിയിൽ, നാസർ അരിയിൽ എന്നിവർ സംസാരിച്ചു.

വിനയാന്വിതനും സ്ഥിരോത്സാഹത്തോടെ ഖുർആൻ പഠനം നടത്തിയ വ്യക്തിയുമായിരുന്നു അദ്ദേഹമെന്ന് പ്രതിനിധികൾ അനുസ്മരിച്ചു. കെ. അബ്ദുല്ല ആദ്യകാല പ്രവാസ അനുഭവങ്ങൾ പങ്കുവെച്ചു. കപ്പലിൽ കുവൈത്തിലെത്തി യുദ്ധകാലത്ത് ഉൾപ്പെടെ കുവൈത്തിൽ താമസിച്ച അദ്ദേഹം നിരവധി പേരെ പ്രവാസ ലോകത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്.

Tags:    
News Summary - KIG Darul Qur'an bid farewell to K. Abdullah Ariyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.