കെ.ഐ.സി സിൽവർ ജൂബിലി സമാപന സമ്മേളനം വളന്റിയർമാർക്കുള്ള യൂനിഫോം പ്രകാശനം ശംസുദ്ദീൻ ഫൈസി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മുഹബ്ബത്തെ റസൂൽ-24’ സമ്മേളനവും സിൽവർ ജൂബിലി സമാപന സമ്മേളനവും ഈമാസം 12,13 തീയതികളിൽ അബ്ബാസിയ്യ സെൻട്രൽ സ്കൂളിൽ നടക്കും.
സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കൊയ്യോട് ഉമർ മുസ്ലിയാർ, അൻവർ മുഹ്യിദ്ദീൻ ഹുദവി ആലുവ, കുവൈത്തിലെ മറ്റു രാഷ്ട്രീയ സാംസ്കാരിക വാണിജ്യ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുക്കും.
ആദ്യ ദിനത്തിൽ മജ്ലിസുന്നൂർ, സുവനീർ പ്രകാശനം, മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം, പ്രഭാഷണം എന്നിവ നടക്കും. 'മുഹമ്മദ് നബി മാനവ മൈത്രിയുടെ മഹൽ സ്വരൂപം' എന്ന പ്രമേയത്തിൽ അൻവർ മുഹിയദ്ദീൻ ആലുവ മുഖ്യ പ്രഭാഷണം നടത്തും.
രണ്ടാം ദിനത്തിൽ ഇരുപത്തിയഞ്ചിന കർമ പദ്ധതികളുടെ സമാപന സമ്മേളനവും ബുർദ മജ്ലിസ്, ഗ്രാൻഡ് മൗലൂദും സംഘടിപ്പിക്കും. സമ്മേളനത്തിൽ രണ്ട് ദിനങ്ങളിലായി നാലായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.