കെ.ഐ.സി സമസ്ത സ്ഥാപക ദിനാചരണ പരിപാടിയിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്ഥാപകദിന സന്ദേശം നൽകുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ സമസ്തയുടെ പോഷക ഘടകമായ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ സമസ്ത സ്ഥാപക ദിനാചരണ പരിപാടി സംഘടിപ്പിച്ചു.ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്ഥാപകദിന സന്ദേശം നല്‍കി. ജീവിത വിശുദ്ധിയും ദീര്‍ഘവീക്ഷണവുമുള്ള പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ മത സാമൂഹിക വൈജ്ഞാനിക രംഗത്ത് തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.കെ.ഐ.സി ആക്ടിങ് പ്രസിഡന്റ് ഇല്‍യാസ് മൗലവി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി പ്രാർഥന നിര്‍വഹിച്ചു.
ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും മീഡിയ സെക്രട്ടറി നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു. കേന്ദ്ര നേതാക്കൾ, മേഖല യൂനിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.