കെ.​ഐ.​സി ഫ​ർ​വാ​നി​യ മേ​ഖ​ല​ത​ല അം​ഗ​ത്വം മു​ഹ​മ്മ​ദ് ബാ​ദു​ഷ ത​ങ്ങ​ൾ ചാ​വ​ക്കാ​ടി​ൽ​നി​ന്ന് സ്വീ​ക​രി​ച്ച് അ​ശ്‌​റ​ഫ് അ​ൻ​വ​രി പ​ട്ടാ​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.ഐ.സി അംഗത്വ വിതരണ ഉദ്ഘാടനവും ആദരവും

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) ഫർവാനിയ മേഖല കമ്മിറ്റിക്കു കീഴിൽ മേഖലതല അംഗത്വവിതരണ ഉദ്ഘാടനവും വിഖായ വളന്റിയർമാർക്കുള്ള ആദരവും സംഘടിപ്പിച്ചു. ഫർവാനിയ കെ.ഐ.സി ഓഫിസിൽ സംഘടിപ്പിച്ച പരിപാടി മേഖല ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് മൗലവി പുളിങ്ങോം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ അഷ്‌റഫ് അൻവരി പട്ടാമ്പി അധ്യക്ഷത വഹിച്ചു.

ആദ്യ അംഗത്വ കോപ്പി മുഹമ്മദ് ബാദുഷ തങ്ങൾ ചാവക്കാടിൽനിന്ന് അശ്‌റഫ് അൻവരി സ്വീകരിച്ചു. അസീസ് പാടൂർ വിഖായ വളന്റിയർമാർക്ക് സ്നേഹാശംസകൾ നേർന്നു.മുഹമ്മദ് ബാദുഷ തങ്ങൾ ചാവക്കാട്, സവാദ് കൊയിലാണ്ടി, മിസ്ഹബ് മാടമ്പില്ലത്ത് എന്നിവർ സംസാരിച്ചു.നൗഷാദ് സാഹിബ് വാടാനപ്പള്ളി, ഇഖ്ബാൽ പതിയാരത്ത് എന്നിവർ സംബന്ധിച്ചു. ജോയന്റ് സെക്രട്ടറി ഫൈസൽ കുണ്ടൂർ സ്വാഗതവും ട്രഷറർ ജുനൈദ് കൊറ്റി നന്ദിയും പറഞ്ഞു.

Tags:    
News Summary - KIC membership distribution inauguration and felicitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.