പൊതുമാപ്പിന് രജിസ്​റ്റർ ചെയ്​തവരെ വേഗം നാട്ടിലെത്തിക്കണം –കെ.ഐ.സി

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന് രജിസ്​റ്റർ ചെയ്​ത്​ വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് കുവൈത്ത് ഇസ്​ലാമിക് കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി കുവൈത്ത് സര്‍ക്കാര്‍ യാത്രാ ചെലവുകള്‍ വഹിക്കാമെന്ന് അറിയിച്ചിട്ടും ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്ന്​ നടപടികള്‍ വൈകുന്നത് ആശങ്കാജനമാണ്.

കുവൈത്തില്‍ കോവിഡ് 19 വ്യാപകമാകുന്ന ഈ സാഹചര്യത്തില്‍ 12000ത്തോളം പേരാണ് നാട്ടിലേക്കുള്ള യാത്ര സ്വപ്നംകണ്ട് ക്യാമ്പുകളില്‍ ഒന്നരമാസമായി താമസിച്ചുവരുന്നത്. കോവിഡ് 19 പരിശോധന സൗകര്യങ്ങളോ സാമൂഹിക അകലം പാലിക്കാനുള്ള സാഹചര്യങ്ങളോ ഇല്ലാത്ത കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം താമസിക്കുന്നവര്‍ക്ക് രോഗബാധയേല്‍ക്കാൻ സാധ്യത കൂടുതലാണ്. ഇത്​ മനസ്സിലാക്കി ഇവരെ നാട്ടിലെത്തിക്കാൻ നടപടികള്‍ കൈക്കൊള്ളണമെന്ന്​ ഇന്ത്യന്‍ എംബസി അധികൃതരോടും കേന്ദ്ര സര്‍ക്കാരിനോടും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യർഥിച്ചു.

Tags:    
News Summary - kic-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.