കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. അദാൻ രക്തബാങ്കിൽ നടത്തിയ ക്യാമ്പ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡൻറ് ഡോ. സജ്ന മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.ഇ.എ പ്രഡിഡൻറ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിെൻറയും ഇന്ത്യ- കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികത്തിെൻറയും ഭാഗമായാണ് 'സുകൃതം- 2021' എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. വൈസ് പ്രസിഡൻറ് സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ചെയർപേഴ്സൻ ജയകുമാരി, അഡ്വൈസറി മെംബർ ഡൊമിനിക്, മനോജ് മാവേലിക്കര (ബി.ഡി.കെ) എന്നിവർ സംസാരിച്ചു. ഷെറിൽ, രോഹിത് എന്നിവർ ഗാനാലാപനം നടത്തി.
ഡോ. സജ്ന മുഹമ്മദിന് ഷെറിൻ മാത്യുവും ബി.ഡി.കെ പ്രതിനിധിക്ക് സന്തോഷ് കുമാറും രോഹിതിന് ഹരീന്ദ്രനും ഷെറിലിന് ജയകുമാരിയും ഉപഹാരം നൽകി. അഞ്ജു, റോഷി, പ്രസീന, റോയി, സഹീർ, ദീപു, ബിജു എന്നിവർ ഒാണപ്പരിപാടിക്ക് നേതൃത്വം നൽകി. കെ.ഇ.എക്കുള്ള പ്രശംസാഫലകം രാജൻ തോട്ടത്തിൽ (ബി.ഡി.കെ) കൈമാറി. രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് ഡോ. സജ്ന മുഹമ്മദ് വിതരണം ചെയ്തു. ജിതിൻ ജോസ് (ബി.ഡി.കെ) നന്ദി പറഞ്ഞു.
കോവിഡ് തുടങ്ങിയതിന് ശേഷം ഇത് രണ്ടാംതവണയാണ് കിയ രക്തദാന ക്യാമ്പ് നടത്തുന്നത്. ക്യാമ്പുമായി സഹകരിച്ച ബി.ഇ.സി, കാലിക്കറ്റ് ലൈവ് എക്സ്പ്രസ്, ബദർ അൽ സമ എന്നിവക്ക് പ്രസിഡൻറ് ഷെറിൻ മാത്യു നന്ദി അറിയിച്ചു. ഓണാഘോഷ ഭാഗമായി രക്തദാന ക്യാമ്പിനോടനുബന്ധിച്ച് പൂക്കളം ഒരുക്കിയിരുന്നു. ക്യാമ്പിൽ പങ്കെടുത്ത മുഴുവനാളുകൾക്കും മൂന്നുതരം പായസവും നൽകി. ഷെറിലിെൻറ ഓണപ്പാട്ടും മാവേലിയുടെ എഴുന്നള്ളത്തും രക്തദാന ക്യാമ്പിന് വേറിട്ട രൂപംനൽകി.
ബി.ഡി.കെ പ്രവർത്തകരായ ബീന, ജോളി, ജിഞ്ചു, അനി, നളിനാക്ഷൻ, ദീപു ചന്ദ്രൻ, കെവിൻ, മാർട്ടിൻ, വേണുഗോപാൽ, കലേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. ഭിന്നതയെ തുടർന്ന് ഒരേ പേരിൽ രണ്ട് വിഭാഗമായി പ്രവർത്തിക്കുന്ന കണ്ണൂർ എക്സ്പാറ്റ് അസോസിയേഷെൻറ ഷെറിൻ മാത്യു പ്രസിഡൻറായ വിഭാഗമാണ് രക്തദാന ക്യാമ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.