ഇടമലക്കുടി ഗ്രാമം ദത്തെടുക്കുന്ന പദ്ധതിയിലേക്ക് കെ.ജി.എ ഗ്രൂപ്പിന്‍െറ മൂന്നുകോടി

കുവൈത്ത് സിറ്റി: ഇടുക്കിയിലെ ഇടമലക്കുടി ഗ്രാമം ദത്തെടുക്കുന്ന കേരള സര്‍ക്കാര്‍ പദ്ധതിയിലേക്ക് കെ.ജി.എ ഗ്രൂപ് ആദ്യഗഡു കൈമാറി. 
മൂന്നു കോടി രൂപയാണ് കുവൈത്തിലെ വ്യവസായി കെ.ജി. എബ്രഹാമിന്‍െറ നേതൃത്വത്തിലുള്ള കെ.ജി.എ ഗ്രൂപ് നല്‍കുക. ആദ്യഗഡുവായി 50,000 ദീനാര്‍ കഴിഞ്ഞദിവസം എന്‍.ബി.ടി.സി കാര്‍ണിവലില്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനിന് കെ.ജി.എ ഗ്രൂപ് ചെയര്‍മാന്‍ കെ.ജി. എബ്രഹാം നല്‍കി. 
ആശുപത്രി, സ്കൂള്‍, ഹോസ്റ്റല്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഗ്രാമത്തില്‍ കെ.ജി.എ ഗ്രൂപ് ഒരുക്കുക. കാര്‍ണിവല്‍ കെ.ജി. എബ്രഹാം ബലൂണ്‍ പറത്തി ഉദ്ഘാടനം ചെയ്തു. 
ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍, ഡോ. വി.പി. ഗംഗാധരന്‍, ആദര്‍ശ് ബാബു, നീനു വിന്‍സന്‍റ് മാമ്പിള്ളി, കെ.സി. ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി കലാപരിപാടികളും അരങ്ങേറി.
 

Tags:    
News Summary - kg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.