ഓണാഘോഷത്തിൽ അവതരിപ്പിച്ച തിരുവാതിരകളി
കുവൈത്ത് സിറ്റി: കേരളത്തിനുപുറത്ത് വിവിധ കോളജുകളിൽ പഠിച്ച എൻജിനീയർമാരുടെ കൂട്ടായ്മയായ ‘കേരളൈറ്റ് എൻജിനീയേഴ്സ് അസോസിയേഷൻ’ ഓണാഘോഷം സംഘടിപ്പിച്ചു.
അബ്ബാസിയ ആസ്പെയർ ഇന്റർനാഷനൽ സ്കൂളിൽ ‘പൈതൃകം-24’ എന്ന പേരിൽ നടന്ന ആഘോഷത്തിൽ പ്രസിഡന്റ് എബി സാമുവേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജു കെ.എബ്രഹാം ആശംസ നേർന്നു.
കേരളൈറ്റ് എൻജിനീയേഴ്സ് അസോസിയേഷൻ ഓണാഘോഷത്തിൽ അംഗങ്ങൾ
ആർട്സ് സെക്രട്ടറി ജിതിൻ ജോസ് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് സ്മിജോയ് അഗസ്റ്റിൻ, ട്രഷറർ ശ്യാം സഹദേവ് എന്നിവർ സന്നിഹിതരായിരുന്നു. അസോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, മാർഗംകളി, ഒപ്പന, ആറന്മുള വഞ്ചിപ്പാട്ട്, തെയ്യം കെട്ടൽ, കുട്ടികളുടേയും മുതിർന്നവരുടെയും നൃത്തം, കുട്ടികൾ അവതരിപ്പിച്ച ഇൻസ്ട്രുമെന്റൽ മ്യൂസിക്, കേരളത്തിലെ കലകൾ, ഫാഷൻ ഷോ എന്നിവ ആഘോഷത്തിലെ ആകർഷണമായി.
കേരളൈറ്റ് എൻജിനീയേഴ്സ് അസോസിയേഷന്റെ മുതിർന്ന അംഗങ്ങളായ സന്തോഷ് കുമാർ, മാർഷൽ ജോസ് എന്നിവർക്ക് പരിപാടിയിൽ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.