Posted On
date_range Updated On
date_range കേരള പ്രസ്സ്ക്ലബ് കുവൈത്ത് പ്രസ്സ് ഫോട്ടോ പുരസ്കാരം എ. സനീഷിന്
കുവൈത്ത് സിറ്റി: കേരള പ്രസ്സ്‌ക്ലബ് കുവൈത്തിന്‍റെ രണ്ടാമത് ഗഫൂർ മൂടാടി മെമ്മോറിയൽ പ്രസ്സ്ഫോട്ടോ പുരസ്കാരം ദി ഇന്ത്യൻ എക്സ്പ്രസ് കൊച്ചി ബ്യൂറോ പ്രിൻസിപ്പൽ ന്യൂസ് ഫോട്ടോഗ്രാഫർ എ. സനീഷിന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ എൻ. അളഗപ്പൻ, മിഡിൽ ഈസ്റ്റിലെ പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് ഗുസ്താവോ ഫെറാരി, ഫോട്ടോഗ്രാഫി മെന്റർ ബിഷാര മുസ്തഫ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
കുവൈത്തിൽ നടന്ന 'മാധ്യമസമ്മേളനം- 2025'ന്‍റെ വേദിയിൽ വെച്ചാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. നാട്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.