കെ.​ഐ.​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി, കേ​ന്ദ്ര പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ

ഗ​ഫൂ​ർ ഫൈ​സി, കേ​ന്ദ്ര മീ​ഡി​യ ആ​ൻ​ഡ് ഐ.​ടി സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ

മു​നീ​ർ പെ​രു​മു​ഖം എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

കേരള ഇസ്‍ലാമിക് കൗൺസിൽ മീലാദ് കോൺഫറൻസ് ഇന്നും നാളെയും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മീ​ലാ​ദ് കോ​ൺ​ഫ​റ​ൻ​സ് ‘മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ 2023’ ന​ബി​ദി​ന മ​ഹാ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. അ​ബ്ബാ​സി​യ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ ഫ​ഖ്റു​ദ്ദീ​ൻ ഹ​സ​നി ത​ങ്ങ​ൾ ക​ണ്ണ​ന്ത​ളി, സി​റാ​ജു​ദ്ദീ​ൻ അ​ൽ ഖാ​സി​മി പ​ത്ത​നാ​പു​രം എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.

വ്യാ​ഴാ​ഴ്ച ഇ​ശാ ന​മ​സ്കാ​ര​ശേ​ഷം മ​ജ്‍ലി​സു​ന്നൂ​ർ ആ​ത്മീ​യ സ​ദ​സ്സ്, വെ​ള്ളി​യാ​ഴ്ച അ​സ്ർ ന​മ​സ്കാ​ര​ശേ​ഷം ബു​ർ​ദ മ​ജ്‍ലി​സ്, മ​ഗ്‌​രി​ബ് ന​മ​സ്കാ​ര​ശേ​ഷം മൗ​ലീ​ദ് സ​ദ​സ്സ്, തു​ട​ർ​ന്ന് ന​ബി​ദി​ന മ​ഹാ​സ​മ്മേ​ള​നം. കെ.​ഐ.​സി മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ന്റെ ലോ​ഞ്ചി​ങ്ങും സ​മ്മേ​ള​ന​ത്തി​ൽ നി​ർ​വ​ഹി​ക്കും. സം​ഘ​ട​ന അം​ഗ​ങ്ങ​ളി​ൽ നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് ന​ൽ​കു​ന്ന ‘പ്ര​വ​ർ​ത്ത​ക​നൊ​രു വീ​ട്’ പ​ദ്ധ​തി​യു​ടെ മൂ​ന്ന്, നാ​ല് വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും സ​മ്മേ​ള​ന​ത്തി​ൽ ന​ട​ക്കും.

കു​വൈ​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന സം​ഘ​ട​ന​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് 25 മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന 25 ക​ർ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​വ​രു​ക​യാ​ണ്. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ൾ, വി​ധ​വാ സ​ഹാ​യ​ങ്ങ​ൾ, പു​സ്ത​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, ആം​ബു​ല​ൻ​സ് സ​മ​ർ​പ്പ​ണം, പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​ക​ൾ.

സി​ൽ​വ​ർ ജൂ​ബി​ലി പ​ദ്ധ​തി​ക​ളി​ൽ​പ്പെ​ട്ട, നി​ർ​ധ​ന​രാ​യ 25 യു​വ​തീ യു​വാ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​ൽ ഒ​മ്പ​ത് പെ​ൺ​കു​ട്ടി​ക​ളു​ടേ​ത് ഒ​ക്ടോ​ബ​ർ 31ന​കം നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നാ​ലു പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി. ര​ണ്ടാം​ഘ​ട്ട​മാ​യി ബാ​ക്കി 12 വി​വാ​ഹ​ങ്ങ​ളും ന​ട​ത്തും.

അ​ക്ഷ​ര​ക്കൂ​ട്ട് പ​ദ്ധ​തി​യി​ൽ 25 പു​സ്ത​ക​ങ്ങ​ൾ ഒ​ന്നി​ച്ച് വാ​യ​ന​ക്കാ​രു​ടെ ക​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​​ന്റെ പ്രീ ​പ​ബ്ലി​ക്കേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​ഐ.​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി, കേ​ന്ദ്ര പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി, കേ​ന്ദ്ര മീ​ഡി​യ ആ​ൻ​ഡ് ഐ.​ടി സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ മു​നീ​ർ പെ​രു​മു​ഖം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Kerala Islamic Council Milad Conference today and tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.