കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമവും മീഡിയ വണും റജബ് കാർഗോയും ചേർന്ന് നാട്ടിലെ പ്രളയ ദുരിതബാധിതരെ സഹായിക്കാൻ നടപ്പാക്കിയ ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണത്തിൽ പ്രവാസി സമൂഹത്തിെൻറ അഭൂതപൂർവമായ പ്രതികരണം. സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ നാട്ടിലുള്ളവരെ സഹായിക്കാൻ രംഗത്തെത്തിയതോടെ മൂന്നുദിവസത്തിനകം 5000 കിലോയിലധികം സാധനങ്ങളാണ് സമാഹരിച്ചത്. ഇതിൽ 2000 കിലോ ഞായർ, തിങ്കൾ ദിവസങ്ങളിലായി നാട്ടിലെത്തിച്ചു. ബാക്കിയുള്ളവ അടുത്ത ദിവസങ്ങളിൽ നാട്ടിലെത്തിക്കും.
ലക്ഷ്യമിട്ടതിെൻറ ഇരട്ടിയിലധികം സാമഗ്രികളാണ് ഇതുവരെ ലഭിച്ചത്. ദുരിതാശ്വാസത്തിെൻറ മറ്റ് മേഖലകൾ ശ്രദ്ധിക്കേണ്ടതിെൻറ ആവശ്യകത കൂടി കണക്കിലെടുത്ത് വിഭവ സമാഹരണം അവസാനിച്ചു. പ്രളയബാധിതരായ കേരള ജനതയുടെ പ്രയാസങ്ങൾ കണ്ടും കേട്ടും അറിഞ്ഞ് ഇതര സംസ്ഥാനക്കാരും മറ്റ് രാജ്യക്കാരും പദ്ധതിയിൽ പങ്കാളികളായി. ചെറിയ വരുമാനമുള്ള ജോലികൾ ചെയ്യുന്നവർ മുതൽ നഴ്സുമാർ, ഡോക്ടർമാർ, എൻജിനീയർമാർ, സ്ഥാപന ഉടമകൾ തുടങ്ങിയവരെല്ലാം പദ്ധതിയുമായി സഹകരിച്ചു. പുതിയ വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള മിൽക്ക് പൗഡറുകൾ, ബിസ്കറ്റുകൾ, പഠന സാമഗ്രികൾ, സുരക്ഷ ഉപകരണങ്ങൾ, സാനിറ്ററി നാപ്കിനുകൾ, പുതപ്പുകൾ തുടങ്ങിയവയാണ് സമാഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.