കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിെൻറ ഈ വർഷത്തെ അഞ്ചാമത്തെ രക് തദാനക്യാമ്പ് കുവൈത്തിലെ ടാക്സി ജീവനക്കാരുടെ സംഘടനയായ കേരള ബ്രദേഴ്സ് ടാക്സി വെൽഫെ യർ അസോസിയേഷെൻറയും യൂനിമണിയുടെയും സഹകരണത്തോടെ സെൻട്രൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ചു. ലോക ജലദിനത്തിൽ ‘വരുംതലമുറക്കായി ഓരോ തുള്ളി ജലവും ശേഖരിക്കാം’ എന്ന പ്രതിജ്ഞയോടെയാണ് സംഘടിപ്പിച്ചത്. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള രക്തദാതാക്കളെ ക്യാമ്പിന് എത്തിച്ചും രക്തം ദാനം ചെയ്തും കെ.ബി.ടി പ്രവർത്തകർ സജീവമായി പങ്കെടുത്തു.
കെ.ബി.ടി പ്രസിഡൻറ് ബിജു മാത്യു, ജനറൽ സെക്രട്ടറി നവാസ് സൈനു, ട്രഷറർ വിശാദ്, ബി.ഡി.കെ കുവൈത്ത് ഉപദേശക സമിതി അംഗം രാജൻ തോട്ടത്തിൽ എന്നിവർ സംസാരിച്ചു. ബി.ഡി.കെയുടെ ഇരുപതോളം പ്രവർത്തകർ ക്യാമ്പിൽ സന്നദ്ധ സേവനം ചെയ്തു. രക്തദാന ക്യാമ്പുകളും ബോധവത്രണ പരിപാടികളും സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകൾ 69997588 / 5151 0076 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബി.ഡി.കെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.