ഗോപികൃഷ്ണൻ (പ്രസി), രഞ്ജിത്ത് (സെക്ര)
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് അബുഹലീഫ മേഖല സമ്മേളനം മുതിർന്ന അംഗം പി.ആർ. കിരൺ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിജുമോൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ഷൈജു ജോസ് പ്രവർത്തന റിപ്പോർട്ടും കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. അബുഹലീഫ മേഖല പ്രസിഡന്റായി ഗോപികൃഷ്ണൻ, സെക്രട്ടറിയായി രഞ്ജിത്ത് എന്നിവരെയും 15 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു. ജനുവരി 27ന് നടക്കുന്ന കല കുവൈത്ത് വാർഷിക സമ്മേളന പ്രതിനിധികളായി 77 പേരെയും തെരഞ്ഞെടുത്തു.
കല കുവൈത്ത് അബുഹലീഫ മേഖല സമ്മേളനം മുതിർന്ന അംഗം പി.ആർ. കിരൺ ഉദ്ഘാടനം ചെയ്യുന്നു
എൻജിനീയർമാരുടെ രജിസ്ട്രേഷനുവേണ്ടി എംബസി ഇടപെടുക, കെ-റെയിൽ പ്രാവർത്തികമാക്കുക, പ്രവാസികളുടെ വിമാന യാത്രാടിക്കറ്റ് നിരക്ക് വർധന പരിഹരിക്കുക തുടങ്ങിയ പ്രമേയം അവതരിപ്പിച്ചു. 21 യൂനിറ്റുകളെ പ്രതിനിധാനംചെയ്ത് 152 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. മേഖല എക്സിക്യൂട്ടിവ് അംഗം പ്രജോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വിജുമോൻ, ഗായത്രി പുന്നത്ത്, ജ്യോതിഷ് ചെറിയാൻ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു. കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ്, ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ശൈമേഷ്, ജോ. സെക്രട്ടറി ജിതിൻ പ്രകാശ്, സാൽമിയ മേഖല സെക്രട്ടറി റിച്ചി, കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി എന്നിവർ സംസാരിച്ചു.
ഷിജിൻ, അരുണിമ പ്രകാശ്, അനീഷ് മണിയൻ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും കെ.എൻ. സുരേഷ്, സുനിത സോമരാജ്, വിനോദ് പ്രകാശ് എന്നിവർ മിനുട്സ് കമ്മിറ്റിയുടെയും രഞ്ജിത്ത്, പ്രസീത ജിതിൻ, ഷാജി എന്നിവർ പ്രമേയ കമ്മിറ്റിയുടെയും എം.പി. മുസഫർ, ജോബിൻ, അജിത തോമസ്, രമിത്ത് എന്നിവർ ക്രെഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. സ്വാഗതസംഘം ചെയർമാൻ അഭിലാഷ് സ്വാഗതവും അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.