ഇന്ത്യൻ ഇസ്‌ലാഹി മദ്റസ ക്ലാസുകൾ ശനിയാഴ്ച മുതൽ

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ എജ്യുക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇസ്‌ലാഹി മദ്റസകളിൽ വേനലവധിക്ക് ശേഷമുള്ള പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അബ്ബാസിയ, ഫഹാഹീൽ, സൽമിയ ശാഖകളിലായി കെ.ജി മുതൽ എഴു ക്ലാസുകൾ വരെയുള്ള മുഴുവൻ ഡിവിഷനുകളിലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്.

കുട്ടികളുടെ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാർമികവും ആത്മീയവുമായ വളർച്ച ഉറപ്പുവരുത്തേണ്ടത് ആധുനിക കാലഘട്ടത്തിൽ ഏറെ അനിവാര്യമാണ്. ജീവിതത്തിൽ ഉന്നത മൂല്യങ്ങളും സദാചാരബോധവുമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഇസ്‌ലാമിക വിദ്യാഭ്യാസം അത്യാവശ്യമാണെന്നും എജ്യുക്കേഷൻ ബോർഡ് വ്യക്തമാക്കി.

പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കുമായി അബ്ബാസിയ (97562375, 99593083), ഫഹാഹീൽ (97544617, 55685576), സൽമിയ (66405706, 96658400) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - Indian Islahi Madrasa Classes to Resume from Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.