കെ.ഇ.എ- മെട്രോ മെഡിക്കൽ ആരോഗ്യ ബോധവത്കരണ സെമിനാർ സത്താർ കുന്നിൽ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസിയേഷൻ (കെ.ഇ.എ) മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ലോക സ്തനാർബുദ നിവാരണ മാസാചരണം, ഹൃദയ സംബന്ധമായ അസുഖം കുറക്കൽ എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.
ദജീജ് മെട്രോ കോർപറേറ്റ് ഹാളിൽ നടന്ന പരിപാടിയിൽ കെ.ഇ.എ പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു. സ്ഥാനാർബുദത്തെ കുറിച്ച് ഡോ.അഖില പ്രസന്നയും, കാർഡിയോളജിയിൽ ഡോ. ഉത്തരയും ക്ലാസെടുത്തു. മെട്രോ മെഡിക്കൽ ഗ്രൂപ് ഡെവലപ്മെന്റ് ബിസിനസ് മാനേജർ ഫൈസൽ ഹംസ, കോർപറേറ്റിവ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത, കെ.ഇ.എ ഓർഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറർ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.