ഗായകരായ റമീസ്, റിയാന റമീസ് എന്നിവരെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) സാൽമിയ - ഹവല്ലി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സപ്ത സംഗീതം സീസൺ - 2’ വിൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ ഗായകരായ റമീസ്, റിയാന റമിസ് എന്നിവർക്ക് സ്വീകരണം നൽകി.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാസർ പി.എ, ജനറൽ കൺവീനർ ഹസ്സൻ ബല്ല, സെട്രൽ കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ച്, അഡ്വൈസറി അംഗം ഫൈസൽ സി.എച്ച്, ഏരിയാ പ്രസിഡന്റ് ഹദ്ദാദ്, ഓർഗനൈസിങ് സെക്രട്ടറി ഫായിസ് ബേക്കൽ, മീഡിയ കൺവീനർ റഫീക്ക് ഒളവറ, ഫാറൂഖ് ഷർഖി, മൊയ്തു ചിത്താരി എന്നിവർ കുവൈത്ത് വിമാനത്താവളത്തിലെത്തി.
വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചു മുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂനിറ്റി സിനീയർ സ്കൂളിലാണ് വിവിധ കലാപരിപാടികളോടുകൂടി സപ്ത സംഗീതം സീസൺ- 2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.