കെ.ഇ.എ ഖൈത്താൻ ഏരിയ കലണ്ടർ പ്രകാശനം പ്രസിഡന്റ് പി.എ. നാസർ, ഹരിജുൽ ഹുദ മാനേജിങ് ഡയറക്ടർ നിസാർ മയ്യള, ഷീഫ് റസ്റ്റാറന്റ് പ്രതിനിധി അഷ്റഫ് കോളിയടുക്കം എന്നിവർക്ക് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത്: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷന് (കെ.ഇ.എ) കുവൈത്ത് ഖൈത്താന്‍ ഏരിയ 2023ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. ശുവൈഖിൽ നടന്ന ചടങ്ങില്‍ കെ.ഇ.എ പ്രസിഡന്റ് പി.എ നാസർ, ഹരിജുൽ ഹുദ മാനേജിങ് ഡയറക്ടർ നിസാർ മയ്യള, ഷീഫ് റസ്റ്റാറന്റ് പ്രതിനിധി അഷ്റഫ് കോളിയടുക്കം എന്നിവർക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു.
കെ.ഇ.എ ട്രഷർ മുഹമ്മദ്കുഞ്ഞി, സെക്രട്ടറിമാരായ നൗഷാദ് തിടിൽ, സത്താർ കൊളവയൽ, കേന്ദ്രകമ്മിറ്റി അംഗം യാദവ് ഹോസ്ദുർഗ്, മീഡിയ കൺവീനർ റഫീഖ് ഒളവറ, ഖൈത്താൻ ഏരിയ ഭാരവാഹികളായ കാദർകടവത്ത്, ഹമീദ് എസ്.എം, കുതുബുദ്ദീൻ, കബീർ മഞ്ഞപ്പാറ ,ഖാലിദ് പള്ളിക്കര, രാജേഷ് പരപ്പ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.