കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡ് ബ​ഷീ​ർ ബാത്ത ​കൈമാറുന്നു 

കെ.​ഡി.​എ​ൻ.​എ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) കു​വൈ​ത്ത് അം​ഗ​ങ്ങ​ളു​ടെ 10,12 പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് ഉ​പ​ഹാ​ര​വും കാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.

സി.​ബി.​എ​സ്.​ഇ 10ാം ത​ര​ത്തി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ ന​സ​ൽ മോ​ഹി​ദ് നാ​സി​ർ, കേ​ര​ള എ​സ്.​എ​സ്. എ​ൽ.​സി വി​ഭാ​ഗ​ത്തി​ൽ വേ​ദ സ​ന്തോ​ഷ്, ബാ​സി​മ എ.​സി, അ​യ്ഷ ന​ഷ്വ, കേ​ര​ള ഹ​യ​ർ സെ​ക്ക​ൻഡ​റി വി​ഭാ​ഗ​ത്തി​ൽ ഇ​ഫ്‌​ന അ​സീ​സ്, സി.​ബി.​എ​സ്.​ഇ പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ റി​ത്തു​ൻ തോ​ട്ട​ക്ക​ര എ​ന്നി​വ​രാ​ണ് ജേ​താ​ക്ക​ളാ​യ​ത്. കു​ട്ടി​ക​ളു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

കെ.​ഡി.​എ​ൻ.​എ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ബ​ഷീ​ർ ബാ​ത്ത, ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഷി​ജി​ത് കു​മാ​ർ ചി​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് നാ​ല​ക​ത്ത്, ട്ര​ഷ​റ​ർ മ​ൻ​സൂ​ർ ആ​ല​ക്ക​ൽ, മു​ൻ പ്ര​സി​ഡ​ന്റ് ഇ​ലി​യാ​സ് തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - KDNA Education Awards distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.