കെ.ഡി.എൻ.എ ഓണപ്പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചിന്നു ശ്യാം തയാറാക്കിയ പൂക്കളം
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) തിരുവോണദിനത്തിൽ നടത്തിയ ഓണപ്പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. നിരവധി പേർ പങ്കെടുത്ത ഓണപ്പൂക്കള മത്സരത്തിൽ യഥാക്രമം ചിന്നു ശ്യാം, ഷംന അമീൻ, സ്വപ്ന സന്തോഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
എഴുത്തുകാരൻ ധർമരാജ് മടപ്പള്ളി, ചിത്രകല അധ്യാപകൻ ശശി കൃഷ്ണൻ എന്നിവർ വിധികർത്താക്കളായിരുന്നു. കൃഷ്ണൻ കടലുണ്ടി, അസീസ് തിക്കോടി, സുബൈർ എന്നിവർ നേതൃത്വം നൽകി. ഈമാസം 23ന് മംഗഫ് അൽ നജാത് സ്കൂളിൽ നടക്കുന്ന കെ.ഡി.എൻ.എ ഓണാഘോഷത്തിൽ അമേരിക്കൻ ടൂറിസ്റ്റർ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിജയികൾക്ക് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.