കെ.സി.എം.എ യതീം ഫണ്ട് ഫ്ലാറ്റ് പദ്ധതിയിലേക്കുള്ള ആദ്യ ഗഡു കൈമാറുന്നു
കുവൈത്ത് സിറ്റി: സാമൂഹിക, സാംസ്കാരിക, ജീവ കാരുണ്യ പ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുന്ന കുവൈത്ത് കാലിക്കറ്റ് മുസ് ലിം അസോസിയേഷൻ (കെ.സി.എം.എ) യതീം ഫണ്ടിന്റെ ഫ്ലാറ്റ് പദ്ധതിയിലേക്കുള്ള ആദ്യ ഗഡു കൈമാറി. കെ.സി.എം.എ പ്രസിഡന്റ് ഷംസുദ്ദീൻ അടക്കാനി അധ്യക്ഷതവഹിച്ചു. മുഖ്യാതിഥി കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹ്മദ് യത്തീം ഫണ്ട് ട്രഷറർ പി.കെ. മുസ്തഫക്ക് കൈമാറി. യത്തീം ഫണ്ട് പ്രസിഡന്റ് എസ്.വി. അബ്ദുൽ കരീം, സെക്രട്ടറി ഇ.വി. അബ്ദുൽ അസീസ്, ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.എ. ആലി കോയ, സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.ടി. ഇമ്പിച്ചി കോയ, സി.പി. വാരിസ് ഹെൽപിങ് ഹാന്റ്സ് എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ കെ.സി.എം.എയുടെ ഫാമിലി സെക്യൂരിറ്റി ഫണ്ട് വിതരണവും നടന്നു. കോഓർഡിനേറ്റർ എ.വി. നൗഫൽ സ്വാഗതവും, മുൻ പ്രസിഡന്റ് ഉസ്മാൻ ഒ.ജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.