സോജി വർഗീസിന് കറ്റാനം അസോസിയേഷൻ ഉപഹാരം പ്രസിഡന്റ് കോശി ബോസ് കൈമാറുന്നു
Posted On
date_range Updated On
date_range കറ്റാനം അസോസിയേഷൻ യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് യു.കെയിലേക്ക് യാത്ര തിരിക്കുന്ന ജനറൽ സെക്രട്ടറി സോജി വർഗീസിനും കുടുംബത്തിനും കറ്റാനം അസോസിയേഷൻ യാത്രയയപ്പ് നൽകി. ഹൈഡയിൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ കറ്റാനം അസോസിയേഷൻ പ്രസിഡന്റ് കോശി ബോസ് അധ്യക്ഷത വഹിച്ചു. തോമസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. റോൺസൺ മാത്യു ആശംസ നേർന്നു. സോജി വർഗീസിന് സംഘടനയുടെ മെമന്റോ പ്രസിഡന്റ് കോശി ബോസ് കൈമാറി. സെക്രട്ടറി ബിജി പള്ളിക്കൽ സ്വാഗതവും ഫിലിപ്പോസ് ബേബി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.