കെ.ഇ.എ കുവൈത്ത് സംഘടിപ്പിക്കുന്ന ബദർ അൽ സമ കാസർകോട് ഉത്സവ് 2022 പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ കുവൈത്ത്) പതിനെട്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബദർ അൽ സമ കാസർകോട് ഉത്സവ് 2022 പോസ്റ്റർ പ്രകാശനം ഫർവാനിയ ബദർ അൽസമ ഓഡിറ്റോറിയത്തിൽ സ്പോൺസർമാരായ ബദർ അൽ സമ ഏരിയ മാനേജർ അബ്ദുൽ റസാക്ക്, നിസാർ മയ്യള എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കെ.ഇ.എ മുഖ്യരക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. കെ.ഇ.എ പ്രസിഡന്റ് പി.എ. നാസർ അധ്യക്ഷത വഹിച്ചു.
ചെയർമാൻ ഖലീൽ അടൂർ, അഡ്വൈസറി ബോർഡ് അംഗങ്ങളായ മുനവ്വിർ മുഹമ്മദ്, സലാം കളനാട്, രാമകൃഷ്ണൻ കള്ളാർ, ട്രഷറർ മുഹമ്മദ് കുഞ്ഞി , അസീസ് തളങ്കര, പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുള്ള കടവത്ത്, കൺവീനർ ഹനീഫ് പലായി, അഡ്വൈസറി അംഗവും സുവനീർ കൺവീനറുമായ ഹമീദ് മധൂർ, മീഡിയ കൺവീനർ റഫീക്ക് ഒളവറ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുധൻ ആവിക്കര സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി നാസർ ചുള്ളിക്കര നന്ദിയും പറഞ്ഞു. നവംബർ 11ന് അബ്ബാസിയ സെൻട്രൽ സ്കൂളിലാണ് പരിപാടി. പ്രശസ്ത ഗായകന്മാരായ യുംന അജിൻ, വിവേക് ആനന്ദ്, റിയാന റമീസ്, റമീസ് റച്ചു എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.