ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ

'കണ്ണൂർ മഹോത്സവം 2022' ഏഴിന്

കുവൈത്ത് സിറ്റി: കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ 17ാം വാർഷികാഘോഷം 'കണ്ണൂർ മഹോത്സവം 2022' ഏഴിന് മഹബുല്ല ഇന്നോവ ഇന്റർനാഷനൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 9.30ന് ഫോക്ക് അംഗങ്ങൾക്കായി നടത്തുന്ന ആർട്സ് ഫെസ്റ്റിന്റെ മൂന്നാംഘട്ട മത്സരങ്ങളോടെ പരിപാടികൾ ആരംഭിക്കും.

വൈകുന്നേരം നാലിന് സാംസ്കാരിക സമ്മേളനവും തുടർന്ന് ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ്, ശിഹാബ് ഷാൻ, ഷബാന എന്നിവർ നയിക്കുന്ന ഗാനമേളയും നിപിൻ നിരാവത്ത് അവതരിപ്പിക്കുന്ന മെന്റലിസം ഷോയും അരങ്ങേറും.

പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ ഫോക്ക് അംഗങ്ങളുടെ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡ് വിതരണവും നടത്തും. ഈ വർഷത്തെ ഗോൾഡൻ ഫോക്ക് അവാർഡ് കണ്ണൂർ ധർമശാല മാതൃക അന്ധവിദ്യാലയത്തിന്റെ പ്രിൻസിപ്പൽ സി.വി. നാരായണൻ മാസ്റ്റർക്ക് നാട്ടിൽ കൈമാറും. ഡോ. സുകുമാർ അഴീക്കോടിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച്‌ ഏർപ്പെടുത്തിയ ഗുരുസാഗര പുരസ്‌കാരത്തിന് ധർമരാജ് മടപ്പള്ളി അർഹനായി. കാപ്പി എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. പുരസ്കാരം കണ്ണൂർ മഹോത്സവത്തിന്റെ വേദിയിൽ കൈമാറും. നാറാത്ത് സ്വദേശിനി അജിതക്ക് നൽകുന്ന ഭവനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി, ജനറൽ സെക്രട്ടറി ലിജീഷ് പി, ട്രഷറർ രജിത്ത് കെ.സി, കണ്ണൂർ മഹോത്സവം ജനറൽ കൺവീനർ മഹേഷ് കുമാർ, അവാർഡ് കമ്മിറ്റി കൺവീനർ ജിതേഷ് എം.പി, വനിതാവേദി ചെയർപേഴ്സൻ സജിജ മഹേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - 'Kannur Mahotsavam 2022' on 7th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.