കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും കലാകാരൻമാർകൊപ്പം
കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) പതിമൂന്നാം വാർഷികം ‘കോലത്തുനാട് മഹോത്സവം- 2K25’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് വിനയൻ അഴീക്കോട് അധ്യക്ഷതവഹിച്ചു. ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥിയായി ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് മാനേജർ അസീം സേട്ട് സുലൈമാൻ വിശിഷ്ട അതിഥിയായി. കോലത്തുനാട് മഹോത്സവം -225 സപ്ലിമെന്റിന്റെ പ്രകാശനം ബാബു ഫ്രാൻസിസ് നിർവഹിച്ചു.
സംഘടന രക്ഷാധികാരിയും പ്രോഗ്രാം ചെയർമാനുമായ മധു മാഹി കോലത്തുനാട് മഹോത്സവത്തെ കുറിച്ച് സംസാരിച്ചു. വനിത ചെയർപേഴ്സൻ സുശീല, പ്രോഗ്രാം കോഓഡിനേറ്റർ ഖാലിദ് മക്ക്, ഉപദേശക സമിതി അംഗം അജിത്ത് പൊയിലൂർ, ചാരിറ്റി സെക്രട്ടറി ഫൗസൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റാഷിദ് ഇബ്രാഹിം സ്വാഗതവും ട്രഷറർ ജോയ്സ് മാത്യു നന്ദിയും പറഞ്ഞു.
ആബിദ് കണ്ണൂർ, ആദിൽ അത്തു, ഫാത്തിമ ജബ്ബാർ, ശ്വേത അശോക് എന്നിവർ ഗാനമേള അവതരിപ്പിച്ചു. കോൽക്കളി, നൃത്ത വിരുന്ന് എന്നിവ ആകർഷകമായി. സ്ലാനിയ പെയ്ട്ടൺ വയലിൻ ഫ്യൂഷനും, ഷീബ പെയ്ട്ടൺ , അർച്ചന സജി എന്നിവർ ഗാനം അവതരിപ്പിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ, ജയകുമാർ, ഉദയകുമാർ, വനിത വൈസ് ചെയർപേഴ്സൺ കവിത, ബിന്ദു, ചിത്രലേഖ,
അജ്മീ റാഷിദ്, സ്മിത, പ്രേമലത മുരളീധരൻ, മിഥുൻ, ദീപു, അഷറഫ്, ശരൺ, മുഹമ്മദ് സിനാൻ, അനിൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.