കനിവ് സ്നേഹതീരം കുവൈത്ത് ചാപ്റ്റർ രൂപവത്കരണ യോഗത്തിൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: കോഴിക്കോട് കാപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംരംഭമായ കനിവ് സ്നേഹതീരത്തിന്റെ കുവൈത്ത് ചാപ്റ്റർ രൂപവത്കരിച്ചു. റിഗ്ഗായിലെ ഹോട്ടൽ ഖസർ ഗർണാട്ടയിൽ ചേർന്ന യോഗത്തിൽ അബു തിക്കോടി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ തെക്കെയിൽ കനിവ് സ്നേഹതീരത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കനിവ് ഡോക്യുമെന്ററി പ്രകാശനം യൂസുഫ് അമ്മിക്കണ്ണാടി നിർവഹിച്ചു. സ്പോൺസർഷിപ്പ് ഉദ്ഘാടനം അബുകോട്ടയിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് അബ്ദുൽ അസീസ് മാട്ടുവയിൽ നിർവഹിച്ചു. അബ്ദുൽ അസീസ് കാരുണ്യം സ്വാഗതവും റഫീഖ് അത്തോളി നന്ദിയും പറഞ്ഞു.
വിവിധ സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധികൾ പങ്കെടുത്തു. ഭാരവാഹികൾ: അബ്ദുൽ അസീസ് മാട്ടുവയിൽ (ചെയർ),യൂസുഫ് അമ്മിക്കണ്ണാടി,
മുജീബ് കൊയിലാണ്ടി,റഫീഖ് അത്തോളി (വൈ.ചെയർ),അബ്ദുൽ അസീസ് ദല്ല ഗ്രൂപ് (ജന.കൺ), അഷ്റഫ് പി.പി (ഡപ്യൂ. ജന.കൺ),സുൽഫിക്കർ തിരുവങ്ങൂർ, റഫീഖ്നടുക്കണ്ടി, ഷാനവാസ് അത്തോളി (ജോ.കൺ), അബു കോട്ടയിൽ (ട്രഷ), റഊഫ് കൊയിലാണ്ടി, പി.പി ഗഫൂർ കാപ്പാട് (ജോ. ട്രഷ),യാക്കൂബ് മാട്ടുവയിൽ (ഫിനാൻസ് കൺട്രോളർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.