കുവൈത്ത് സിറ്റി: തട്ടുകടയിലെ പെട്ടിയിൽ വീണ നാണയത്തുട്ടുകൾകൊണ്ട് ഒരു സ്കൂൾ നിർമിക്കാൻ കഴിയുമോ? കഴിയുമെന്നാണ് കുവൈത്തിലെ ഒരുകൂട്ടം നന്മമനസ്സുകൾ തെളിയിച്ചത്. കുവൈത്തിലെ മലയാളി ഫുട്ബാള്‍ കളിക്കാരുടെയും കളിക്കമ്പക്കാരുടെയും കൂട്ടായ്മയായ കെഫാക്കിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെൻറിനോടനുബന്ധിച്ച് തട്ടുകട നടത്തിയാണ് കെ.ഐ.ജി കുവൈത്തിെൻറ സാമൂഹിക സേവനവിഭാഗമായ ‘കനിവ്’ ഉത്തരേന്ത്യയില്‍ സ്കൂള്‍ നിര്‍മാണ പദ്ധതിയിേലക്കായി 12 ലക്ഷം രൂപ സ്വരൂപിച്ചുനല്‍കിയത്. വെള്ളിയാഴ്ചകളിലെ വൈകുന്നേരങ്ങളില്‍ കെഫാക് മത്സരങ്ങള്‍ നടക്കുന്ന ഫുട്ബാള്‍ ഗ്രൗണ്ടില്‍ കനിവ് വളൻറിയര്‍മാര്‍ ചായയും ചെറുവിഭവങ്ങളുമടങ്ങിയ തട്ടുകട നടത്തി ലഭിച്ച ലാഭവിഹിതമാണ് പദ്ധതിക്കായി കൈമാറിയത്.
കൊടുംചൂടിലും കട്ടിത്തണുപ്പിലും കളിമുറ്റത്തിന് സമീപം കച്ചവടം നടത്തിയത് തലമുറക്ക് തണൽ വിരിക്കാനാണല്ലോ എന്നോർക്കുേമ്പാൾ ‘കനിവ്’ വളൻറിയർമാർക്ക് ചാരിതാർഥ്യം. മാതൃരാജ്യത്തെ കൊച്ചനുജന്മാര്ക്കും അനുജത്തിമാര്‍ക്കും വിദ്യ പകര്ന്നുനല്കുന്ന സ്ഥാപനത്തിനായി ചെറുതെങ്കിലും തങ്ങളുടെയെല്ലാം വിഹിതമുണ്ടല്ലോ എന്നറിയുേമ്പാൾ ഫുട്ബാള്‍ കളിക്കാർക്കും കാണികൾക്കും സന്തോഷം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെൽഫെയര്‍ ഫൗണ്ടേഷെൻറ ‘വിഷൻ 2026’ മുഖേനയാണ് സ്കൂള്‍ പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ ദിവസം മിശ്രിഫ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഹ്യൂമൻ വെല്‍ഫെയര്‍ ഫൗണ്ടേഷന് സെക്രട്ടറി ടി. ആരിഫലിക്ക് കെഫാക് പ്രസിഡൻറ് ഗുലാം മുസ്തഫ 12 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചടങ്ങില്‍ കെ.ഐ.ജി പ്രസിഡൻറ് സക്കീര്‍ ഹുസൈന് തുവ്വൂര്‍ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ്, ട്രഷറര്‍ എസ്.എ.പി. ആസാദ്, കെഫാക് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി, ട്രഷറര്‍ ഒ.കെ. അബ്ദുറസാഖ്, വൈസ് പ്രസിഡൻറ് ആഷിക് കാദിരി, ‘കനിവ്’ കൺവീനർ സി.പി. നൈസാം, കെഫാക് പ്രതിനിധികളായ ബേബി നൗഷാദ്, ഷബീർ കളത്തിങ്കൽ, ഷംസുദ്ദീൻ, കെ.സി. റബീഷ് എന്നിവര്‍ സംബന്ധിച്ചു. ഈ കൂട്ടായ്മയില്‍ കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷത്തെ വിഹിതമായി ഒമ്പതുലക്ഷം രൂപ പ്രയോജനപ്പെടുത്തി ഡല്‍ഹി ശിഫ ആശുപത്രിക്ക് ഡയാലിസിസ് മെഷീന് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.