കുവൈത്ത് സിറ്റി: കേരള ആർട്സ് ആൻഡ് നാടക അക്കാദമി (കാന), കുവൈത്തിെൻറ നാലാമത് മെഗാ നാട കം ‘വൈരം’ ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി (സീനിയർ), സ്കൂൾ ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കും. ശക്തമായ സ്ത്രീപക്ഷ പ്രമേയം ചർച്ച ചെയ്യുന്ന നാടകത്തിെൻറ രചന പ്രശസ്ത നാടകകൃത്തും ചലച്ചിത്ര തിരക്കഥാകൃത്തുമായ ഹേമന്ത് കുമാറും സംവിധാനം കലാശ്രീ ബാബു ചാക്കോളയും നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നീതിന്യായവ്യവസ്ഥയുടെ പരിമിതികൾ, പുരുഷകേന്ദ്രീകൃത സമൂഹത്തിെൻറ അപചയങ്ങൾ, വൈകൃതങ്ങൾ ഒക്കെ സ്ത്രീപക്ഷത്തുനിന്ന് നാടകം വിശകലനം ചെയ്യുന്നതായി ഹേമന്ത് കുമാർ വിശദീകരിച്ചു. രംഗപടം ഒരുക്കിയത് ആർട്ടിസ്റ്റ് വിജയൻ കടമ്പേരിയാണ്.
ചമയം വക്കം മാഹീനും രംഗസാക്ഷാത്ക്കാരവും ദീപസംവിധാനവും ചിറക്കൽ രാജുവും നിർവഹിക്കുന്നു. പശ്ചാത്തലസംഗീതം ഒരുക്കുന്നത് സോണി വി. പരവൂർ. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള നാടകം ത്രസിപ്പിക്കുന്നതും നിരവധി നാടകീയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകനെ കൊണ്ടു പോകുന്നതുമാണെന്ന് സംവിധായകൻ ബാബു ചാക്കോള പറഞ്ഞു. പ്രോഗ്രാം കൺവീനർ സജീവ് കെ. പീറ്റർ, വിജയൻ കടമ്പേരി, വക്കം മാഹിൻ, ചിറക്കൽ രാജു, ജിജു കാലായിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.