‘സര്‍ഗാത്മക കാമ്പസ്, സമരോത്സുക യൗവനം’ സെമിനാര്‍

കുവൈത്ത് സിറ്റി: കല കുവൈത്ത് മംഗഫ് സെന്‍ട്രല്‍ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ ‘സര്‍ഗാത്മക കാമ്പസ്, സമരോത്സുക യൗവനം’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. മംഗഫ് കല സെന്‍ററില്‍ നടന്ന പരിപാടിയില്‍ കുവൈത്തിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഷാജു വി. ഹനീഫിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി കല കുവൈത്ത് ജനറല്‍ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. കവിത അനൂപ് വിഷയം അവതരിപ്പിച്ചു. 
വിവിധ സംഘടനാ പ്രതിനിധികളായി സത്താര്‍ കുന്നില്‍, ബിനോയ് ചന്ദ്രന്‍, മുഹമ്മദ് റിയാസ്, അബ്ദുല്‍ ഫത്താഹ്, ടി.വി. ഹിക്മത്, പ്രേമന്‍ ഇല്ലത്ത്, സുജി മിത്തല്‍, ഷിജോ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കല കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് സുഗതകുമാര്‍, കേന്ദ്ര കമ്മിറ്റി അംഗം രവീന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു. 
സെമിനാറിന് യൂനിറ്റ് കണ്‍വീനര്‍ സന്തോഷ് രഘു സ്വാഗതവും ബിജോയ് നന്ദിയും രേഖപ്പെടുത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഫഹാഹീല്‍ മേഖലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Tags:    
News Summary - kala1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.