കുവൈത്ത് സിറ്റി: കല കുവൈത്തിെൻറ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈത്ത് കല ട്രസ്റ്റിെൻറ ഇൗ വർഷത്തെ വി. സാംബശിവൻ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു. കോട്ടയം പൊൻകുന്നം വർക്കി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മലയാളം മീഡിയത്തിൽ പഠിച്ച് എസ്.എസ്.എൽ.സിക്ക് മികച്ച വിജയം കരസ്ഥമാക്കിയ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികൾക്കുള്ള 5000 രൂപയുടെ എൻഡോവ്മെൻറ് വിതരണവും ഇതോടൊപ്പം നടന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ വിതരണം നിർവഹിച്ചു. ഈ വർഷം 30 കുട്ടികൾക്കാണ് എൻഡോവ്മെൻറ് നൽകിയത്. കല കുവൈത്ത് അബ്ബാസിയ മേഖല കമ്മിറ്റിയുടെ വീൽചെയർ വിതരണ ഭാഗമായി കോട്ടയം ജില്ലയിലെ വിതരണം ചടങ്ങിൽ അഭയം ചാരിറ്റബ്ൾ സൊസൈറ്റിക്ക് വീൽചെയറുകൾ കൈമാറി കല ട്രസ്റ്റ് ചെയർമാൻ എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
കെ. സുരേഷ് കുറുപ്പ് എം.എൽ.എ, പുരോഗമന കലാ സാഹിത്യസംഘം ജില്ല സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു, പ്രവാസി സംഘം ജില്ല സെക്രട്ടറി കെ.ജി. അജിത്ത്, കല കുവൈത്ത് പ്രസിഡൻറ് ടി.വി. ഹിക്മത്ത്, ജനറൽ സെക്രട്ടറി ടി.കെ. സൈജു, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ, കുവൈത്ത് കല ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ പി.വി. മുസ്തഫ, ജേക്കബ് മാത്യു, സ്വാഗതസംഘം കൺവീനർ പി.ബി. സുരേഷ് എന്നിവർ സംസാരിച്ചു.കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ റിപ്പോർട്ടും എക്സിക്യൂട്ടിവ് അംഗം ദിവാകരൻ വാര്യർ ആദരപത്രവും അവതരിപ്പിച്ചു.
സ്വാഗത സംഘം ചെയർമാൻ വി.എൻ. വാസവൻ സ്വാഗതവും ജനറൽ കൺവീനർ ബി. ശശികുമാർ നന്ദിയും
പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.