കുവൈത്ത് സിറ്റി: കല കുവൈത്ത് 43ാം പ്രവര്‍ത്തനവര്‍ഷത്തെ മെഗാ സാംസ്കാരിക മേളയായ 'അതിജീവനം' വെള്ളിയാഴ്ച വൈകീട്ട് കുവൈത്ത് സമയം 3.30ന് ഓണ്‍ലൈനായി സംഘടിപ്പിക്കും. കല കുവൈത്തിെൻറ ഫേസ്ബുക്ക് പേജിലൂടെയും യുട്യൂബ് ചാനലിലൂടെയും തത്സമയം സംപ്രേഷണം നടത്തും. നാട്ടില്‍നിന്ന് നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് സാംസ്കാരിക സമ്മേളനത്തിെൻറയും അതോടനുബന്ധിച്ച് നടക്കുന്ന സംഗീത സന്ധ്യയുടെയും ഭാഗമായി വേദിയിലെത്തുക.
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും വിശിഷ്ടാതിഥിയായി എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണനും പങ്കുചേരും.
ഗാനസന്ധ്യയില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ മൃദുല വാര്യര്‍, കെ.കെ. നിഷാദ്, സംഗീത്, ഷബീര്‍ അലി, കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യരും പങ്കെടുക്കും. ലോകമെമ്പാടുമുള്ള മുഴുവന്‍ മലയാളി സുഹൃത്തുക്കളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാന്, ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ്, അതിജീവനം ജനറല്‍ കണ്‍വീനര്‍ സജി തോമസ് മാത്യു എന്നിവര്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.