ക​ല കു​വൈ​ത്ത്​ അ​ബു​ഹ​ലീ​ഫ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കല കുവൈത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ്

കുവൈത്ത് സിറ്റി: കല കുവൈത്ത് അബുഹലീഫ മേഖല കമ്മിറ്റിയുടെയും സാമൂഹിക വിഭാഗത്തിന്‍റെയും നേതൃത്വത്തിൽ അബുഹലീഫ കല സെൻററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അബുഹലീഫ മേഖല പ്രസിഡൻറ് വിജുമോൻ അധ്യക്ഷത വഹിച്ചു.

ആക്ടിങ് പ്രസിഡൻറ് ഷൈമേഷ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെ. സജി, സാമൂഹിക വിഭാഗം സെക്രട്ടറി പി.ജി. ജ്യോതിഷ് എന്നിവർ സംസാരിച്ചു. കല ട്രഷറർ അജ്നാസ് മുഹമ്മദ്‌, കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി, മീഡിയ സെക്രട്ടറി ശ്രീജിത്ത്‌, മുൻ ഭാരവാഹി ആർ. നാഗനാഥൻ, അബുഹലീഫ മേഖല കമ്മിറ്റി അംഗങ്ങൾ, മേഖലയിൽ പ്രവർത്തിക്കുന്ന 12 പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു.

മേഖല സെക്രട്ടറി ഷൈജു ജോസ് സ്വാഗതവും മേഖല സാമൂഹിക വിഭാഗം ചുമതല വഹിക്കുന്ന പ്രജോഷ് നന്ദിയും പറഞ്ഞു. ഡോ. ഫിലിപ്പോസ് ജോർജ് കൺസൽട്ടിങ് നയിച്ചു. 180 പേർ സേവനം പ്രയോജനപ്പെടുത്തി.

Tags:    
News Summary - Kala Kuwait Free Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.