കല കുവൈത്ത് കേന്ദ്ര മാതൃഭാഷ സമിതി രൂപവത്കരണ യോഗത്തിൽ ജനറൽ സെക്രട്ടറി ജെ. സജി സംസാരിക്കുന്നു

കല കുവൈത്ത് കേന്ദ്ര മാതൃഭാഷ സമിതി രൂപവത്കരിച്ചു

കുവൈത്ത് സിറ്റി: കല കുവൈത്ത് കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി നടത്തിവരുന്ന സൗജന്യമാതൃ ഭാഷാപഠന പദ്ധതിയുടെ 2022 വർഷത്തെ കേന്ദ്ര മാതൃഭാഷ സമിതി രൂപവത്കരിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന രൂപവത്കരണ യോഗത്തിൽ കല കുവൈത്ത് ആക്ടിങ് പ്രസിഡന്റ് ശൈമേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ. സജി സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാതൃഭാഷ ജനറൽ കൺവീനർ വിനോദ് ജോൺ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

കലയുടെ വിവിധ മേഖലയിലെ മാതൃഭാഷ പ്രവർത്തകർ, അധ്യാപകർ എന്നിവർ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. കേന്ദ്ര മാതൃഭാഷ സമിതി ജനറൽ കൺവീനർമാരായി വിനോദ് ജോണിനെയും കൺവീനർമാരായി തോമസ് സെൽവൻ, ഉണ്ണി മാമൻ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

മേഖല കൺവീനർമാരായി ബിജു സാമുവൽ (അബ്ബാസിയ), സി.ടി. ഷാജു (സാൽമിയ), വി.കെ. അജീഷ് (അബുഹലീഫ), ഗോപിദാസ് (ഫഹാഹീൽ) എന്നിവരെ തെരഞ്ഞെടുത്തു. കല അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ് സ്വാഗതവും മാതൃഭാഷ കൺവീനർ തോമസ് സെൽവൻ നന്ദിയും പറഞ്ഞു. ഈ വർഷത്തെ അവധിക്കാല ക്ലാസ്സുകൾ ജൂൺ രണ്ടാംവാരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Kala Kuwait Central Mother Tongue Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.