കല കുവൈത്ത് കാരംസ് ടൂർണമെന്റ് വിജയികൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ കല കുവൈത്ത് അബ്ബാസിയ മേഖല കമ്മിറ്റി സംഘടപ്പിച്ച കാരംസ് ടൂർണ്ണമെന്റ് സമാപിച്ചു. സമാപന സമ്മേളനത്തിൽ മേഖല പ്രസിഡന്റ് കൃഷ്ണ മേലത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹിക്ക്മത്, പ്രസിഡന്റ് മാത്യു ജോസഫ്, വൈസ് പ്രസിഡന്റ് പി.വി. പ്രവീൺ, കായിക വിഭാഗം സെക്രട്ടറി ശരത് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ടൂർണ്ണമെന്റ് ചീഫ് കോർഡിനേറ്റർ അശോകൻ കൂവ വേദിയിൽ സന്നിഹിതനായിരുന്നു. മേഖല സെക്രട്ടറി പി.വി.സജീവൻ സ്വാഗതവും ജെബിൻ എബ്രഹാം നന്ദിയും പറഞ്ഞു. ഗാനസന്ധ്യയും നടന്നു.
സിംഗിൾസ്, ഡബിൾസ്, കപ്പിൾസ് വിഭാഗങ്ങളിലായി നടന്ന ടൂർണ്ണമെന്റിൽ സിംഗിൾസ് വിഭാഗത്തിൽ ബാബു വാഴക്കാട്ടിൽ ഒന്നാം സ്ഥാനവും ദിനേശൻ ആറ്റടപ്പ രണ്ടാം സ്ഥാനവും നേടി. ഡബിൾസിൽ റിജു-ജാൾസൺ ജോസി ടീം ഒന്നാം സ്ഥാനവും ഉപേഷ്- പ്രിയേഷ് അജാനൂർ ടീം രണ്ടാം സ്ഥാനവും നേടി. കപ്പിൾസിൽ കിരൺ-രശ്മി കിരൺ ടീം ഒന്നാം സ്ഥാനവും ബിജു വിദ്യാനന്ദൻ-സവിത ബിജു ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടൂർണ്ണമെന്റിലെ ബെസ്റ്റ് പ്ലെയറായി ദിനേശൻ ആറ്റടപ്പയെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.