‘ഒന്നാണ് നമ്മൾ’ കുവൈത്ത് കൂട്ടായ്മ ഒന്നാം വാർഷികാഘോഷം ജോയി തോമസ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ‘ഒന്നാണ് നമ്മൾ’; കുവൈത്ത് കൂട്ടായ്മ വാർഷികാഘോഷം
കുവൈത്ത് സിറ്റി: ‘ഒന്നാണ് നമ്മൾ’ കുവൈത്ത് കൂട്ടായ്മ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ‘ഹൃദയാഞ്ജലി -2026’ എന്ന പേരിൽ ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സാമൂഹിക പ്രവർത്തകൻ ജോയി തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സൂസൻ മാത്യു അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്ത ഫാത്തിമ, അജ്മൽ വേങ്ങര, ചിന്നു റോയ്, ലാജി കൊട്ടാരക്കര, ഹുസൈൻ എന്നിവർ ആശംസകൾ നേർന്നു. വിവിധ കലാപരിപാടികൾ അരങ്ങേറി. അവതാരിക ആയിഷ പരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ ലാജി കൊട്ടാരക്കര, അഡ്മിൻ അനിത, സജിനി വയനാട് എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് സന്തോഷ് ടി നായർ സ്വാഗതവും ട്രഷറർ ജയേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.