ജോയ് ആലുക്കാസ് ജ്വല്ലറി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്
കുവൈത്ത് സിറ്റി: ജോയ് ആലുക്കാസ് ജ്വല്ലറി കുവൈത്തിലെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 'രക്തം ദാനം ചെയ്യുക, ഹീറോ ആകുക' എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ക്യാമ്പിൽ ജോയ് ആലുക്കാസ് ജ്വല്ലറിയിലെ ജീവനക്കാർ രക്തം ദാനം ചെയ്തു. ജോയ് ആലുക്കാസ് സി.എസ്.ആർ ടീം രക്തദാന പ്രചാരണവും സംഘടിപ്പിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളോടും ആരോഗ്യമുള്ള വ്യക്തികളോടും രക്തം ദാനം ചെയ്യാൻ മുന്നോട്ടുവരാൻ അഭ്യർഥിക്കുന്നതായി ജോൺ പോൾ ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ് ഇന്റർനാഷണൽ ഓപ്പറേഷൻസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.