കുവൈത്ത് സിറ്റി: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ചു ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്ത് ക്വിസ് മത്സരം സംഘടിപ്പിച്ചു. സാൽമിയ ക്ലിനിക്കിൽ നടന്ന മത്സരത്തിൽ അമ്പതോളം നഴ്സുമാർ പങ്കെടുത്തു. ഓൺലൈനായി സംഘടിപ്പിച്ച മത്സരത്തിൽ 500ൽ പരം നഴ്സുമാരും പങ്കെടുത്തു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ നിധിൻ ജോർജ്, അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ വിനീഷ് വേലായുധൻ, ബ്രാഞ്ച് മാനേജർ സനൽ, സാൽമിയ ക്ലിനിക് അധികൃതർ മർവ, സലാഹുദ്ദീൻ എന്നിവർ മത്സരം നിയന്ത്രിച്ചു. നഴ്സസ് ദിനാഘോഷത്തിനും മത്സരങ്ങൾക്കും നഴ്സുമാർ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന് നന്ദി അറിയിച്ചു. തുടർന്നും ഇത്തരം വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.