കുവൈത്ത് സിറ്റി: കുവൈത്തിലെ ജോലി അന്വേഷകരെയും നിലവിലെ ജോലി മാറാന്‍ ആഗ്രഹിക്കുന്നവര െയും ലക്ഷ്യം വെച്ച് യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ‘ജോബ് ഫെയർ 2019’ന് ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ മംഗഫ് നജാത്ത് സ്കൂളിലാണ് പരിപാടി. ഒമ്പതു കമ്പനികളില്‍നിന്നും അമ്പതോളം കാറ്റഗറികളിലായി 350ഓളം തസ്തികളിലേക്കാണ് ഇൻറർവ്യൂ. 1900ത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്ത 1000 ആളുകൾക്കാണ് ഇൻറർവ്യൂവിൽ പെങ്കടുക്കാൻ അവസരം. ഷോർട്ട് ലിസ്റ്റ് ചെയ്തവരെ എസ്.എം.എസ്, ഇ-മെയില്‍ വഴി അറിയിക്കും. രജിസ്റ്റർ ചെയ്ത എല്ലാവർക്കും സിജിയുടെ നേതൃത്വത്തില്‍ സി.വി ക്ലിനിക്ക്, മോക്ക് ഇൻറർവ്യൂ എന്നിവക്ക് അവസരം നൽകും. ഉദ്യോഗാർഥികള്‍ വെള്ളിയാഴ്ച 8.30നു മുമ്പ് എത്തി ടോക്കന്‍ കരസ്ഥമാക്കണമെന്നും യൂത്ത് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.