കുവൈത്ത് സിറ്റി: ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളി ജൊആന ഡാനിയേല ഡെമിഫെലിസിെൻറ മരണത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാൾ ലബനാനിൽ അറസ്റ്റിലായി. ലബനാൻ പൗരൻ നാദിർ ഇസ്സാം അസ്സാഫ് (40) ആണ് അറസ്റ്റിലായത്. ഇയാളും ഭാര്യ മോണ ഹസ്സൂനും (37) താമസിച്ചിരുന്ന മൈദാൻ ഹവല്ലിയിലെ അപ്പാർട്ട്മെൻറിലെ വേലക്കാരിയായിരുന്നു ജൊആന ഡാനിയേല.
സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതികളായ ഇവരുടെ ഫ്ലാറ്റിൽ പൊലീസ് റെയ്ഡ് നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 2016 നവംബറിലാണ് ദമ്പതികൾ കുവൈത്ത് വിട്ടത്. ഫെബ്രുവരി ആറിന് മൈദാൻ ഹവല്ലിയിലെ ആളൊഴിഞ്ഞ അപ്പാർട്ട്മെൻറിലെ ഫ്രീസറിലാണ് ജൊആനയുടെ മൃതദേഹം കണ്ടെത്തിയത്.
ഒരുവർഷത്തിന് മേൽ മൃതദേഹം ഫ്രീസറിൽ കഴിഞ്ഞതായാണ് റിപ്പോർട്ട്. ആന്തരികാവയവങ്ങൾക്ക് മാരകമായി പരിക്കേൽക്കും വിധം മർദനമേറ്റതാണ് ജൊആനയുടെ മരണത്തിന് കാരണമെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മനിലയിലെത്തിച്ച മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.