കുവൈത്ത് സിറ്റി: യമനിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ വാർത്താവിനിമയ മന്ത്രി മുഹമ്മദ് അൽ ജബ്രി ജിദ്ദയിലേക്ക് പുറപ്പെട്ടു. യമനിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര വഴികൾ തേടലാണ് യോഗത്തിെൻറ പ്രധാന അജണ്ടയെന്ന് യാത്ര തിരിക്കും മുമ്പ് നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
ആഭ്യന്തരസംഘർഷം കാരണം യമനിൽ ദുരിതത്തിലായവർക്കുള്ള സഹായ പദ്ധതികൾ ഏകോപിക്കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്യും. സൗദി നേതൃത്വത്തിലുള്ള സഖ്യത്തിന് മാധ്യമ പിന്തുണയടക്കമുള്ള സഹായങ്ങൾ തുടർന്നും കുവൈത്ത് നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.