കുവൈത്ത് സിറ്റി: ജസീറ എയർവേസ് കുവൈത്തിൽ നിന്ന് ഉസ്ബകിസ്താനിലേക്ക് പുതിയ റൂട്ട് തുടങ്ങുന്നു. ഉസ്ബകിസ്താനിലെ നമൻഗനിലേക്കാണ് പുതിയ സർവിസ്. കഴിഞ്ഞ വർഷം ഉസ്ബകിസ്താൻ തലസ്ഥാനമായ താഷ്കന്റിലേക്ക് ജസീറ എയർവേസ് സർവിസ് ആരംഭിച്ചിരുന്നു. ആഴ്ചയിൽ മൂന്നു ദിവസമാകും പുതിയ സർവിസ്. കുവൈത്ത് വിമാനത്താവളത്തിൽനിന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വിമാനം പുറപ്പെടും. പിറ്റേദിവസം പുലർച്ചയാകും മടക്കയാത്ര. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാകും ഇത്.
മിഡിൽ ഈസ്റ്റിൽനിന്ന് നമൻഗനിലേക്ക് നേരിട്ടുള്ള ആദ്യ സർവിസാണ് കുവൈത്തിൽ നിന്ന് ആരംഭിക്കുന്നതെന്ന് ജസീറ എയർവേസ് സി.ഇ.ഒ രോഹിത് രാമചന്ദ്രൻ പറഞ്ഞു.
വ്യാപാരം, വിനോദസഞ്ചാര മേഖല എന്നിവക്ക് പുതിയ സർവിസ് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.