കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലും മറ്റു രാജ്യങ്ങളിലേക്കുമുള്ള വിമാനയാത്രക്കാരുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ സർവിസുകളുമായി ജസീറ എയർവേസ്. ഇതിന്റെ ഭാഗമായി റഷ്യയിലെ മോസ്കോയിലേക്ക് പുതിയ റൂട്ട് ആരംഭിക്കുന്നതായി ജസീറ എയർവേസ് അറിയിച്ചു. ഇരു നഗരങ്ങൾക്കുമിടയിൽ ആദ്യമായാണ് ജസീറ വിമാനങ്ങൾ സർവിസ് നടത്തുന്നത്.
റഷ്യൻ യാത്രക്കാർക്കിടയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കായി വലിയ ഡിമാൻഡുണ്ടെന്നും ഇവർ വ്യക്തമാക്കി. ദുബൈ, ഈജിപ്ത്, തുർക്കിയിലെ ജനപ്രിയ നഗരങ്ങൾ എന്നിവയുമായി കുവൈത്ത് അവരെ ബന്ധിപ്പിക്കുമെന്നും ജസീറ എയർവേസ് അധികൃതർ പറഞ്ഞു. റഷ്യയിൽനിന്നുള്ള വിനോദ സഞ്ചാരികളെയും തീർഥാടകരെയും സൗദി അറേബ്യയിലേക്ക് എത്തിക്കാൻ കുവൈത്തിന് കഴിയും.
ഈ വർഷം വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. തിങ്കൾ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും കുവൈത്തിൽനിന്ന് മോസ്കോയിലേക്കുള്ള സർവിസുകൾ. ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മോസ്കോയിൽനിന്ന് തിരിച്ചുപറക്കും.
ശബരിമല: മകരവിളക്ക് മഹോത്സവത്തിനുള്ള ഭക്തജന പ്രവാഹം മുന്നിൽക്കണ്ട് സന്നിധാനത്ത് കൂടുതല്‍ സൗകര്യം ഒരുക്കും. എ.ഡി.എം പി. വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈമാസം 11 മുതല്‍ ദര്‍ശനത്തിന് എത്തുന്നതില്‍ ഒരുവിഭാഗം തീർഥാടകര്‍ മകരവിളക്കിന് ശേഷം മലയിറങ്ങാനാണ് സാധ്യത.
അതിനാല്‍ കൂടുതല്‍ പേരെ ഉൾക്കൊള്ളാൻ സൗകര്യം ഒരുക്കും. പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വലിയ പാത്രങ്ങള്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല. ഇതിന്റെ ഭാഗമായി സന്നിധാനത്തേക്കുള്ള ട്രാക്ടറുകൾ ഉൾപ്പെടെ പരിശോധിക്കും. പാചകം ചെയ്യാന്‍ ആവശ്യമായ പാത്രങ്ങൾ സന്നിധാനത്തെ കടകളിൽ വിൽപന നടത്തിയാൽ കര്‍ശന നടപടി സ്വീകരിക്കും.
വിവിധയിടങ്ങളിൽ ഫയര്‍ഫോഴ്‌സ്, ദേവസ്വം, സന്നിധാനത്ത് കൂടുതൽ ആംബുലന്‍സ് സൗകര്യം ഒരുക്കും. താൽക്കാലിക ആശുപത്രിയാക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തും. മകരജ്യോതി കണ്ട് ഭക്തർ കൂട്ടത്തോടെ മടങ്ങുമ്പോൾ അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കാൻ അന്നേദിവസം പൊലീസ് ഉച്ചഭാഷിണിയിലൂടെ വിവിധയിടങ്ങളിൽ നിർദേശങ്ങൾ നൽകും.
ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സ്‌പെഷൽ ഓഫിസർ വി.എസ്. അജി, അസി. സ്‌പെഷൽ ഓഫിസർ തപോഷ് ബസ്മതരി, ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസർ കൃഷ്ണകുമാർ, ആർ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് ജി. വിജയൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.