ജസീറ എയർവേസ് കുവൈത്ത്-ബംഗളൂരു സർവിസ് തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള ജസീറ എയർവേസിന്റെ സർവിസ് തുടങ്ങി. ആഴ്ചയിൽ രണ്ട് സർവിസ് എന്നനിലയിലാണ് തുടക്കം. വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് ആറിനാണ് കുവൈത്തിൽനിന്നുള്ള സർവിസുകൾ. ശനി, ഞായർ ദിവസങ്ങളിൽ പുലർച്ച രണ്ടിന് ബംഗളൂരുവിൽനിന്ന് തിരിച്ചു പറക്കും. ഇതോടെ ജസീറ എയർവേസിന് ഇന്ത്യയിലെ എട്ടിടങ്ങളിലേക്ക് സർവിസായി.

ആദ്യ സർവിസിന് മുന്നോടിയായുള്ള ചടങ്ങ് ജസീറ കുവൈത്തിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്ക്‍വാദ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഉന്നത ഉദ്യോഗസ്ഥർ, കർണാടക അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Jazeera Airways has started Kuwait-Bangalore service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.