കുവൈത്ത് സിറ്റി: ബജറ്റ് എയർലൈൻസായ ജസീറ എയർവേസ് ഡിസംബർ 15 മുതൽ കുവൈത്തിൽനിന്ന് ഡൽഹിയിലേക്ക് പുതിയ വിമാന സർവിസ് ആരംഭിക്കുന്നു. ആഴ്ചയിൽ നാലു വിമാനം വീതമാണ് ഉണ്ടാവുക. jazeeraairways.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ കൊച്ചി, ഹൈദരാബാദ്, അഹ്മദാബാദ്, മുംബൈ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് ജസീറ എയർവേസ് സർവിസ് നടത്തുന്നുണ്ട്. ചൊവ്വ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാവും ഡൽഹി സർവിസ്. ഇൗ ദിവസങ്ങളിൽ പുലർച്ചെ 12.50ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ ഏഴിന് ഡൽഹിയിലെത്തും.
ഇതേദിവസങ്ങളിൽ രാവിലെ എട്ടിന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് കുവൈത്ത് സമയം രാവിലെ 10.10ന് കുവൈത്തിലിറങ്ങുന്ന സർവിസുമുണ്ട്.
ദുബൈ, ദോഹ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് കണക്ഷൻ സർവിസും സാധ്യമാവും. ഇക്കോണമി ക്ലാസിൽ ഒരു വശത്തേക്ക് 41 ദീനാർ മുതലും രണ്ടുവശത്തേക്ക് 70 ദീനാർ മുതലുമാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിന് ഒരുവശത്തേക്ക് 124 ദീനാറും രണ്ടുവശത്തേക്കും ചേർത്ത് 176 ദീനാറും മുതൽക്കാണ് ടിക്കറ്റ് നിരക്ക്. കുവൈത്തിൽനിന്ന് 27 കേന്ദ്രങ്ങളിലേക്ക് നിലവിൽ ജസീറ എയർവേസ് സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.