കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിൽ വെബ്സൈറ്റുകളിലൂടെ നൽകിയ എല്ലാ ഷോപ്പിങ് അപ്പോയിൻറ്മെൻറുകളും വാണിജ് യ മന്ത്രാലയം റദ്ദാക്കി. പരീക്ഷണാടിസ്ഥാനത്തിൽ തുറന്ന വെബ്സൈറ്റിൽ ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ കൂടു തൽ മെച്ചപ്പെടുത്തുന്നതിനായാണ് തൽക്കാലത്തേക്ക് റദ്ദാക്കിയത്. സഹകരണ സംഘങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലെ തിരക്ക് കുറക്കാൻ ലക്ഷ്യമിട്ടാണ് ഷോപ്പിങ് ആപ് ആരംഭിച്ചത്.
സിവിൽ െഎഡിയും മറ്റുവിവരങ്ങളും ഒാൺലൈനിൽ പൂരിപ്പിച്ചാൽ സഹകരണ സംഘങ്ങളിലെ ഷോപ്പിങ്ങിന് അപ്പോയിൻറ്മെൻറ് ലഭിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ലഭ്യമായ സമയങ്ങളിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. തുടർന്ന് മൊബൈൽ ഫോണിലേക്ക് ബാർകോഡ് അയക്കും.
ഇതുമായി ചെന്നാൽ സഹകരണ സംഘങ്ങളിൽ വരിയിൽനിൽക്കാതെ സാധനങ്ങൾ വാങ്ങാൻ കഴിയും. സ്വദേശികൾക്കും വിദേശികൾക്കും സേവനം ലഭ്യമാണ്. തൽക്കാലത്തേക്ക് നിർത്തിവെച്ച സംവിധാനം മെച്ചപ്പെടുത്തി വൈകാതെ വീണ്ടും സജീവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.